പ്രതിഷേധത്തെ വധശ്രമമാക്കുന്നത് മുഖ്യമന്ത്രിയുടെ ഭീരുത്വം- കെ എസ് ശബരീനാഥന്‍
'യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമാധാനപരമായി പ്രതിഷേധിച്ചവരാണ്. അവരെ കയ്യേറ്റം ചെയ്തത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജനാണ്. അതുകൊണ്ടാണ് ഇന്‍ഡിഗോ കമ്പനി അദ്ദേഹത്തെ വിലക്കിയത്. അത് മതിയായ ശിക്ഷയല്ല'-ശബരീനാഥന്‍ പറഞ്ഞു.
ഇന്ന് രാവിലെ പത്തരയോടെയാണ് ശബരീനാഥന്‍ അന്വേഷണസംഘത്തിനുമുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. ചോദ്യംചെയ്യലിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം